Thursday, May 13, 2021

Stand with Israel

 Reality of Palestine and Israel



please watch this video to understand the situation of Israel

SUPPORTING ISRAEL

 Stand with Israel



ഇന്ത്യയോട് യുദ്ധം ചെയ്യാൻ വരുന്ന ഏതൊരു രാജ്യവും ഞങ്ങളോടും യുദ്ധം ചെയ്യേണ്ടി വരും എന്ന് പ്രഖ്യാപിച്ച #ഇസ്രായേലിനൊപ്പം💙✊💪🚩


        നൂറ്റാണ്ടുകൾ നീണ്ട വംശഹത്യക്കും കൂട്ടക്കുരുതിക്ക് ശേഷം അവശേഷിച്ച ജൂതന്മാർ അവരുടെ പുണ്യ ഭൂമിയ്ക്ക് സമീപം കുറച്ച് സ്ഥലം വാങ്ങി താമസം തുടങ്ങി...


കേരളത്തിന്റെ മൂന്നിലൊന്നു മാത്രം വലിപ്പം...


അധികം വൈകാതെ അവർക്ക് കിട്ടിയ മരുഭൂമിയിൽ അവർ പൊന്നും പുഷ്പവും വിളയിച്ചു തുടങ്ങി.....


എന്നാൽ ചുറ്റും നിരീക്ഷണവുമായി ശത്രുക്കളുടെ കണ്ണ് എന്നും ഉണ്ടായിരുന്നു....


6 അറബ് രാജ്യങ്ങൾ... ഇസ്രായേലിന്റെ വളർച്ച അവരെ അസ്വസ്ഥരാക്കി....


1967 ൽ അവർ ഇസ്രായേലുമായി യുദ്ധം പ്രഖ്യാപിച്ചു.... ആ ചെറു ജൂത രാജ്യത്തെക്കാൾ പതിന്മടങ് ശക്തരായ എതിരാളികൾ.....


ഇറാഖ്, സിറിയ, ജോർദാൻ, ഈജിപ്ത്..


ലോകം...ജൂതന്മാരുടെ സമ്പൂർണ ഉന്മൂലനം ഉറപ്പ് വരുത്തി.. മാധ്യമങ്ങൾ വാർത്തകൾ നേരത്തെ പ്രസിദ്ധീകരിച്ചു... ഇസ്രായേലി ജനത എല്ലാം അവരുടെ ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥനകളിൽ മുഴുകി... ജൂതന്മാരുടെ ശവ സംസ്കാരം നടത്തുവാൻ ആവശ്യത്തിന് സെമിത്തേരികൾ പോലും ഉണ്ടാകില്ലെന്ന് വിദഗ്ദർ വിധിഎഴുതി..


1967 മെയ്‌ 28.... ഇസ്രായേൽ പ്രസിഡന്റ്‌ തന്റെ ജനങ്ങളെ അഭിസംബോധന ചെയ്ത് ആസന്നമായ യുദ്ധത്തെ പറ്റി അറിയിച്ചു..


അപ്പോഴേക്കും വിദേശികൾ ഇസ്രായേൽ വിട്ട് പോയിരുന്നു..... എല്ലാ രാജ്യങ്ങളും അവിടേക്കുള്ള  റൂട്ടുകൾ അടച്ചു...


ആ രാജ്യവും അവിടുത്തെ ജനങ്ങളും അവരുടെ ഭരണ കൂടവും ഒറ്റപെട്ടു...


സിനഗോഗുകൾ ജൂതജനതയുടെ പ്രാർത്ഥനകൾ കൊണ്ട് നിറഞ്ഞു...


യുദ്ധം ആസന്നമായി...


ഈജിപ്തിന്റെ ഊഴം... രണ്ടര ലക്ഷം പട്ടാളക്കാർ ഇസ്രായേലിന്റെ സീന പ്രവിശ്യയെ ലക്ഷ്യം വെച്ച് നീങ്ങി.. ജൂത സേന അവരെ പ്രതിരോധിക്കുമ്പോൾ തന്നെ മുച്ചൂടും മുടിയുമെന്ന് അറബി കഴുകൻമാർ കരുതി.....


എന്നാൽ സംഭവിച്ചത് മറ്റൊന്ന്....


ലോകം ഇന്ന് വരെ കാണാത്ത യുദ്ധ നീക്കം.. അല്ല... യുദ്ധ തന്ത്രം....


ഈജിപ്ത്യൻ ആർമിയെ പ്രതിരോധിക്കുന്നതിനു പകരം ഇസ്രായേലിന്റെ ഫൈറ്റർ വിമാനങ്ങൾ ശത്രു രാജ്യങ്ങളുടെ റഡാറിൽ പെടാത്ത വിധം താഴ്ന്നു പറന്നു.....


അവ ചെന്നെത്തിയത് ഈജിപ്തിന്റെ 4 എയർപോർട്ടുകകളുടെ മുകളിൽ... അവ വർഷിച്ച ബോംബുകളിൽ ഈജിപ്തിന്റെ 204 യുദ്ധ വിമാനങ്ങളും എയർപോർട്ടുകളും മിനിട്ടുകൾ കൊണ്ട് തകർന്ന് തരിപ്പണമായി...


ഒറ്റ നീക്കത്തിൽ അറബ് രാജ്യങ്ങൾ സ്തംഭിച്ചു പോയ നിമിഷം.. 


അവിടം കൊണ്ടും തീർന്നില്ല.... ആത്മ വിശ്വാസം നഷ്ടപ്പെട്ട ശത്രുവിന്റെ മുകളിലേക്ക് ജൂതപട്ടാളം ഇരച്ചു കയറി.....


തങ്ങൾക്ക് ഇത് വരെ സ്വപ്നം മാത്രമായിരുന്ന തങ്ങളുടെ ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയായ ജറുസലേം അടക്കം അന്നുണ്ടായിരുന്ന രാജ്യത്തെക്കാൾ മൂന്നിരട്ടി സ്ഥലം ഇസ്രായേൽ പിടിച്ചെടുത്തു.....


ശത്രുക്കൾ പിൻവാങ്ങി....


വെറും ദിവസങ്ങൾ നീണ്ട യുദ്ധം തങ്ങളെ പൂർണമായും ഇല്ലാതാകും എന്നുറപ്പിച്ച അറബ് രാജ്യങ്ങൾ ഇസ്രായേലി ജനതയോട് വെള്ളക്കൊടി കാണിച്ചു....


പക്ഷെ ജൂതന്മാരുടെ വിശ്വസിക്കുന്നത് മറ്റൊന്നാണ്.....


താഴ്ന്നു പറന്ന ഇസ്രായേലി വിമാനങ്ങൾ ജോർദന്റെ റഡാറിൽ പതിഞ്ഞിരുന്നു....


അവർ അത് യുദ്ധത്തിന്റെ സമയത്ത് തന്നെ ഈജിപ്തിനെ അറിയിക്കാൻ ശ്രമിച്ചിരുന്നു..


പക്ഷെ എന്തിനോ വേണ്ടി.. എപ്പോഴോ... ഈജിപ്ത് തങ്ങളുടെ കോഡിങ് ഫ്രീക്വൻസി മാറ്റിയിരുന്നു... അത് കൊണ്ട് അവർക്ക് ആ സന്ദേശം സ്വീകരിക്കാനും സാധിച്ചില്ല.....


അതാര് ചെയ്തു..???


ജൂതന്മാർക്ക് ഒറ്റ ഉത്തരമേ ഉള്ളു..  


"ഞങ്ങളുടെ ദൈവം "


ഞങ്ങളുടെ രാജ്യം ഒറ്റപ്പെട്ടു... ഞങ്ങൾ തനിച്ചായി... പക്ഷെ ഞങ്ങളുടെ ദൈവം.... അദ്ദേഹത്തിന്റെ അദൃശ്യ കരങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു....


ആ ദിവസം..... മെയ്‌ 28.. .. അതിലേക്ക് ഇനി ദിവസങ്ങൾ മാത്രം.......


All the very best Israel.......


#StandWithIsrael

Tuesday, February 25, 2020